Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SFI In

ഐഎൻഎയിൽ ഐസ; ​ഗോൾ മാർക്കറ്റിൽ എസ്എഫ്ഐ

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി), വി​വി​ധ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ പ്ര​ഖ്യാ​പി​ച്ച സം​യു​ക്ത പ്ര​ക്ഷോ​ഭ​ത്തി​ൽ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത് ഒ​റ്റ​ക്കൊ​റ്റ​യ്ക്ക്.

ദേ​ശീ​യ അ​ധ്യ​ക്ഷ നേ​ഹ ബോ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൾ ഇ​ന്ത്യ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​സ) ജ​ന്ത​ർ മ​ന്ത​റി​ന് എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ദി​ല്ലി-​ഹാ​ട്ട് ഐ​എ​ൻ​എ പ്ര​തി​ഷേ​ധ​സ്ഥ​ല​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ എ​കെ​ജി ഭ​വ​ൻ സ്ഥി​തി ചെ​യ്യു​ന്ന ​ഗോ​ൾ മാ​ർ​ക്ക​റ്റി​ൽ​നി​ന്നും സു​ർ​ജീ​ത് ഭ​വ​നി​ൽ​നി​ന്നും ര​ണ്ട് മാ​ർ​ച്ചു​ക​ളാ​ണ് എ​സ്എ​ഫ്ഐ ന​ട​ത്തി​യ​ത്.

സി​പി​ഐ (എം-​എ​ൽ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ങ്ക​ർ ഭ​ട്ടാ​ചാ​ര്യ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ യോ​​ഗേ​ന്ദ്ര യാ​ദ​വ്, പ്ര​ശാ​ന്ത് ഭൂ​ഷ​ൺ എ​ന്നി​വ​രോ​ടൊ​പ്പ​മാ​യി​രു​ന്നു നേ​ഹ നേ​തൃ​ത്വം ന​ൽ​കി​യ ഐ​സ​യു​ടെ മാ​ർ​ച്ച്. നേ​ഹ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ വ​ലി​ച്ചി​ഴ​ച്ചാ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നു​ശേ​ഷം പ്ര​തി​ഷേ​ധ​ക്കാ​ർ നേ​ഹ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് ത​ട​ഞ്ഞെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നു ശേ​ഷ​വും സ​മ​രം തു​ട​ര​ണ​മെ​ന്ന് നേ​ഹ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സ​ഫ്ദ​ർ​ജം​​ഗ് എ​ൻ​ക്ലേ​വി​ൽ നൂ​റോ​ളം ഐ​സ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി പ്ര​തി​ഷേ​ധം ന​ട​ത്തി.

 

Latest News

Corehub Up